നെടുമ്പാശേരി: നെടുമ്പാശേരി ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അത്താണി രാജീവ് ഭവനിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണം നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാർ അദ്ധ്യക്ഷനായിരുന്നു.

എം.എ. ചന്ദ്രശേഖരൻ, എം.ജെ. ജോമി, പി.എൻ. ഉണ്ണിക്കൃഷ്ണൻ, ദിലീപ് കപ്രശ്ശേരി, ടി.എ. ചന്ദ്രൻ, സി.വൈ. ശാബോർ, എച്ച്. വിൽഫ്രഡ്, പി.വീ. പൗലോസ്, തോമസ് കോയിക്കര, സി.കെ. ഡേവിസ്, കെ.ടി. കുഞ്ഞുമോൻ, പി.സി. വിനോദ്, പി.പി. ഐസക്, എ.സി. ശിവൻ, ജർളി കപ്രശേരി,പി.വൈ. എൽദോ, സുരേഷ് അത്താണി , എ.കെ. ധനേഷ്, പി.എച്ച്. അസ്ലം, ബിജു മുണ്ടാടൻ, ജിസ്‌ തോമസ്, സി.ഒ. മാർട്ടിൻ, ഇജോ വർഗീസ്, കെ.പി. വർഗീസ്, എൽദോ വർഗീസ് എന്നിവർ പ്രസംഗിച്ചു.