kavungal

പെരുമ്പാവൂർ: കിഴക്കമ്പലം പഞ്ചായത്തിലെ കാവുങ്ങൽപറമ്പ് -കാരുകുളം റോഡിന്റെ ടാറിംഗ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം ആരംഭിച്ചു. നിർമ്മാണോദ്ഘാടനം കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എം. നാസർ, കിഴക്കമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി അജി,​ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ചിക്കൂസ് രാജു, സജന നസീർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ അലിയാർ, മേരി ഏലിയാസ്, എൽദോ, ജിബിമത്തായി, സീന റെജി എന്നിവർ പങ്കെടുത്തു.