
പെരുമ്പാവൂർ: ഗണേശ ട്രസ്റ്റ്, ജനമൈത്രി പൊലീസ്, റസിഡന്റ് സ് അസോസിയേഷനുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശബരിമല തീർത്ഥാടകർക്കായി എം.സി റോഡരികിൽ വട്ടക്കാട്ടുപടിയിൽ വർഷം തോറും നടത്തി വരാറുള്ള സൗജന്യ ചുക്കു കാപ്പി വിതരണം ആരംഭിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.