പെരുമ്പാവൂർ : ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ ക്ഷീര സംഗമം സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സഹായത്തോടെ സംസ്ഥാനത്തെ മുഴുവൻ കന്നുകാലികൾക്കും സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് മന്ത്രി പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിൽ ക്ഷീര കാർഷിക മേഖലയിൽ മികവാർന്ന സേവനം കാഴ്ചവച്ച ക്ഷീരകർഷകർക്കും സംഘം പ്രസിഡന്റുമാർക്കും മന്ത്രി അവാർഡുകൾ സമ്മാനിച്ചു. യോഗത്തിൽ എം.എൽ.എമാരായ ആന്റണി ജോൺ, അൻവർ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മിൽമ എറണാകുളം യൂണിയൻ ചെയർമാൻ എം.ടി. ജയൻ, കേരളാ ഫീഡ്‌സ് ചെയർമാൻ കെ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷീരോത്പാദനം മാറുന്ന കാലം മാറേണ്ട കാഴ്ചപ്പാടുകൾ എന്ന വിഷയത്തെക്കുറിച്ച് ഡോ. ദീപ അനന്തു ക്ലാസ് എടുത്തു.