പെരുമ്പാവൂർ: വെങ്ങോല ഗ്രാമ പഞ്ചായത്തിലെ വാരിക്കാട് നാല്‌ സെന്റ് കോളനിയിൽ ബ്ലോക്ക് - ഗ്രാമ പഞ്ചായത്തിന്റെ സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.എം. നാസർ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി രതീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സജ്‌ന നസീർ, ഗ്രാമ പഞ്ചായത്ത് അംഗം പ്രിയദർശിനി, സുരേഷ് പോൾ തോംബ്ര, വി.എ. വിൽസൺ, വി.ജി. സുഭാഷ്, എം.വി. എൽദോ, ബേബി എം. പോൾ, നിഷാദ് എന്നിവർ സംസാരിച്ചു. 30 വർഷത്തോളമായി കുടിവെള്ളത്തിന് ഏറെ പ്രയാസപ്പെടുന്ന കോളനിയിൽ 10,000 ലിറ്റർ കപ്പാസിറ്റിയിൽ ടാങ്ക് നിർമ്മിച്ച് 35 ഓളം വീടുകളിലേയ്ക്കാണ് കണക്ഷൻ നൽകിയത്.