school
വൈറ്റില ടോക് എച്ച് പബ്‌ളിക് സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾ മെട്രോപൊളിറ്റൻ അങ്കമാലി ഡയസ് മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് തിരുമേനി ഹിസ് ഗ്രെസ് യുഹോനൻ പുൽക്കൂട് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വൈറ്റില ടോക് എച്ച് പബ്‌ളിക് സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾ മെട്രോപൊളിറ്റൻ അങ്കമാലി ഡയസ് മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് തിരുമേനി ഹിസ് ഗ്രെസ് യുഹോനൻ പുൽക്കൂട് ഉദ്ഘാടനം ചെയ്തു. ടോക് എച്ച് സ്ഥാപക ഡയറക്ടറും മാനേജറുമായ ഡോ.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള ക്രിസ്മസ് സന്ദേശം യുഹോനൻ തിരുമേനി നൽകി. ടോക് എച്ച് സ്‌കൂൾ പ്രിൻസിപ്പൽ ജൂബി പോൾ, ടോക് എച്ച് ട്രഷറർ കെ.കെ.മാത്യുസ്, ബി.എസ്.ഇ സംസ്ഥാന തലത്തിൽ സമ്മാനം നേടിയ കുട്ടികൾക്കുള്ള ട്രോഫികൾ വിതരണം നൽകി. പത്താം ക്ലാസിലെ വിദ്യാർത്ഥിനി ദിയ സംഗീത് എഴുതിയ 'ദി ലോൺ ഫിഗർ ഓൺ ദി ബോർഡർ' എന്ന കവിതാ സമാഹാരം പോളികാർപ്പസ് തിരുമേനി പ്രകാശനം ചെയ്ത് ആദ്യ പ്രതി ടോക് എച്ച്.സ്ഥാപക മാനേജർ ഡോ.കെ.വർഗീസിന് കൈമാറി.