കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന്
കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ യൂണിറ്റ് ഭാരവാഹി യോഗം ആവശ്യപ്പെട്ടു.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. എം.വിൻസെന്റ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ടി.ജെ.വിനോദ് എം.എൽ.എ മുഖ്യാഥിതിയായി. എം.ഐ. അലിയാർ, ജിൻസ് വി.സ്‌കറിയ, റൊമാൻസ് കെ.ജോർജ് തുടങ്ങിയവർ സംസാരിച്ചു..