നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ മല്ലുശേരി പടശേഖരത്തിൽ തരിശുനെൽക്കൃഷിയുടെ വിത്ത് വിതയ്ക്കൽ ഉദ്ഘാടനം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.
അംഗം സി.ഒ. മാർട്ടിൻ, കൃഷി ഓഫീസർ എം.എ. ഷീബ, അംഗങ്ങളായ ആന്റണി കയ്യാല, എ.വി. സുനിൽ, ജെസി ജോർജ്, കെ.എ. വറീത്, കെ.കെ. അബി, ജൂബി ബൈജു, അബിത മനോജ്, പി.ഡി. തോമസ്, ബിന്ദു സാബു, ജോബി നെൽക്കര, അസി. കൃഷി ഓഫീസർ പി.ആർ. ജിബി, എൻ.ആർ. സിജി, എം.എൽ. സൈമൺ, ബി.കെ. ആന്റണി, ടിറ്റോ ജോർജ്, ജയദേവൻ തുടങ്ങിയവർ സംസാരിച്ചു.