rajan
ഫോട്ടോ: എം.കെ. രാജൻ

പെരുമ്പാവൂർ: എം.സി റോഡിൽ ഒക്കലിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഒക്ക മടപ്പിള്ളി വീട്ടിൽ എം.കെ.രാജനാണ് (67,രാജപ്പൻ )മരിച്ചത്. ഇന്നലെ രാവിലെ 6.15 ഓടെ ഡയറിയിൽ പാൽ കൊടുത്തിട്ട് വീട്ടിലേക്ക് മടങ്ങവെ പെരുമ്പാവൂർ ഭാഗത്തു നിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് രാജനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ശാരദ രാജൻ, മക്കൾ: ശാലിനി, സനിഷ്, മരുമകൻ: ബാബു.