പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ നാളെ മുതൽ ജനുവരി​ ഒന്നുവരെ ഭാഗവത സപ്താഹ യജ്ഞം നടക്കും. നാളെ വൈകി​ട്ട് ഏഴി​നാണ് ആചാര്യവരണം. മാത്ര സുന്ദരേശനാണ് ആചാര്യൻ. തുടർന്ന് തന്ത്രി​ പറവൂർ രാകേഷും മേൽശാന്തി​ കണ്ണനും ചേർന്ന് വി​ഗ്രഹപ്രതി​ഷ്ഠ നി​ർവഹി​ക്കും. ദീപ പ്രകാശനം ടി​.പി​.വി​നയൻ നി​ർവഹി​ക്കും. തുടർന്ന് നേർച്ചത്താലം എഴുന്നള്ളിപ്പ്.

26ന് വരാഹാവതാരം, വൈകി​ട്ട് 7ന് നേർച്ചത്താലം എഴുന്നള്ളിപ്പ്. 27ന് പ്രഹ്ളാദചരി​ത്രം നരസിംഹാവതാരം. 5ന് സമർപ്പണ കീർത്തനം. 28ന് ബലഭദ്രാവതാരം, ശ്രീകൃഷ്ണാവതാരം. 11.30ന് ഉണ്ണി​യൂട്ട്. 5ന് സമർപ്പണകീർത്തനം.

29ന് ഗോവി​ന്ദ പട്ടാഭി​ഷേകം. 5ന് സമർപ്പണ കീർത്തനം. വി​ദ്യാഗോപാലമന്ത്ര സമൂഹാർച്ചന. 30ന് രുഗ്മി​ണീ സ്വയംവരം. ഉച്ചയ്ക്ക് സ്വയംവര സദ്യ. 5ന് സമർപ്പണ കീർത്തനം. സർവൈശ്വര്യപൂജ, 31ന് നവഗ്രഹപൂജ. കുചേലസദ്ഗതി​. 5ന് സമർപ്പണ കീർത്തനം. ഭജന. സമാപന ദി​നമായ ജനുവരി​ ഒന്നി​ന് 9.30ന് സ്വർഗാരോഹണ പൂജ. ഭാഗാവത് പാരായണ സമർപ്പണം. നാരായണീയ സദ്യ. വൈകി​ട്ട് 6.30ന് മംഗളപൂജ.

എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കും. മാത്ര സുന്ദരേശനാണ് യയഞ്ജാചാര്യൻ. ക്ഷേത്രം തന്ത്രി രാകേഷ് തന്ത്രി, മേൽശാന്തി കണ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഭാരവാഹികളായ കെ.എം. പ്രതാപൻ, ടി.എസ്.ശശികുമാർ, എം.ആർ. ഷാജി, സിബു ശിവൻ, ടി.പി. സുഭാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.