ആലുവ: സർക്കാർ ക്ഷേമ പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (കെ.എസ്.ബി.എ) 29ന് അസംഘടിത മേഖലാ സാമൂഹ്യ സുരക്ഷാ പദ്ധതി ഓഫീസുകളിലേയ്ക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും മാർച്ചും ധർണയും സംഘടിപ്പിക്കും.

ജില്ലാ അസംഘടിത മേഖലാ സാമൂഹ്യ സുരക്ഷാ പദ്ധതി ഓഫീസിലേക്ക് നടത്തുന്ന മാർച്ച് സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ യു.എൻ. തമ്പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.കെ. ബാബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി പി.എൻ. വേണു,ട്രഷറർ എം.ജെ. അനു, കെ.കെ. രവി, സി.പി. ഹരീഷ്, കെ.എ. കുട്ടൻ, എൻ.കെ. ഗിരീഷ്, എ.എ. ശിവദാസ്, വി.എ. ഷക്കീർ തുടങ്ങിയവർ സംസാരിക്കും.

അംശാദായം അടയ്ക്കുന്ന പദ്ധതിയിൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, പദ്ധതി ബോർഡിൽ കെ.എസ്.ബി.എ പ്രതിനിധിയെ ഉൾപ്പെടുത്തുക, റിട്ട. ആനുകൂല്യം കാലാനുസൃതമായി പുന:പരിശോധിക്കുക, പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.