kothamangalam
വാഹനാപകടത്തിൽ മരണമടഞ്ഞ ഇബ്രാഹിം ബാദുഷ

കോതമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന നെല്ലിക്കുഴി കാപ്പുചാലിൽ യൂസഫിന്റെ മകൻ ഇബ്രാഹിം ബാദുഷ (25)മരിച്ചു. കഴിഞ്ഞ ബുധനാഴ്ച മൂവാറ്റുപുഴ ആരക്കുഴയിൽവച്ച് ബാദുഷ സഞ്ചരിച്ച ബൈക്കിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ്‌മാനായിരുന്നു. അമ്മ: ഹാജറ. സഹോദരൻ: മുഹമ്മദ് നാഫി.