കൊച്ചി: തൊഴിലാളികളെ സ്‌നേഹിച്ച നേതാവായിരുന്നു കെ. കരുണാകരനെന്ന് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ.കെ.പി. ഹരിദാസ്. കെ. കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം കെ.എം. ഉമ്മർ അദ്ധ്യക്ഷനായി. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എം.എ. ബദർ, കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന വൈസ് ചെയർമാൻ എൻ.എം. അമീർ, ജില്ലാ കൺസ്ട്രക്ഷൻ ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ. വിവേക് ഹരിദാസ്, കെ.ജെ. സ്റ്റാൻലി, ധർമ്മജൻ എന്നിവർ സംസാരിച്ചു.