
മൂവാറ്റുപുഴ: കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ പ്രയോജനപ്പെടുത്തുന്നതിനുമായി പായിപ്ര ഗവ.യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ് ഖാൻ പച്ചക്കറിത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ അര ഏക്കർ സ്ഥലത്ത് പായിപ്ര കൃഷിഭവന്റെ സഹായത്തോടെയാണ് പച്ചക്കറി കൃഷി ഒരുങ്ങുന്നത്. വാർഡ് അംഗം ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അഞ്ജു പോൾ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ ലൈലാബി എം.വി.,കൃഷി അസിസ്റ്റന്റുമാരായ പി.പി മുഹമ്മദ്കുഞ്ഞ്, രാജിമോൾ കെ.ആർ , പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ, ഹെഡ്മിസ്ട്രസ് വി.എ .റഹീമ ബീവി,നൗഷാദ് പി.ഇ., നവാസ് പി.എം., അസീസ് പുഴക്കര ,കമാലുദ്ദീൻ മേയ്ക്കാലിൽ, നൗഫൽ കെ.എം, ഷമീന ഷഫീഖ്, സജിത അനൂപ്, അജിതരാജ്, സലീന എ., അനീസ കെ.എം.,ദിവ്യ ശ്രീകാന്ത്, ശുഭ കെ. ശശി എന്നിവർ സംസാരിച്ചു.