കൊച്ചി: കൊച്ചി കോർപ്പറേഷനിൽ നിന്ന് താത്കാലിക ലൈസൻസ്/ഐഡി കാർഡ് കൈപ്പറ്റി കച്ചവടം നടത്തി വരുന്നവർ സത്യവാങ്മൂലം ഹാജരാകുന്നതിന് അനുവദിച്ചിരുന്ന സമയം 30 വരെ ദീർഘിപ്പിച്ചു.

കൊച്ചി നഗരസഭ തെരുവു കച്ചവട ബൈലോ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് നഗരസഭയുടെ അംഗീകൃത പട്ടികയിൽ ഉൾപ്പെട്ട് താൽക്കാലിക ലൈസൻസ്/ഐഡി കാർഡ് കൈപ്പറ്റി കച്ചവടം നടത്തി വരുന്നവർ നിശ്ചിത മാതൃകയിൽ ഉള്ള സത്യവാങ്മൂലം നോട്ടറി സാക്ഷ്യപ്പെടുത്തി ഹാജരാകുന്നതിന് അനുവദിച്ചിരുന്ന സമയമാണ് 30 വരെ ദീർഘിപ്പിച്ചിരിക്കുന്നത്.