
മൂവാറ്റുപുഴ: വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയും ദൈവമാതാവിന്റെ പുകഴ്ച പെരുന്നാളിനും മേഖലാ മെത്രാപ്പോലീത്ത ഡോ. മാത്യുസ് മോർ അന്തിമോസ് കൊടിയേറ്റി. ഇന്ന് വൈകിട്ട് ആറിന് സന്ധ്യാപ്രാർത്ഥന ഏഴിന് ക്രിസ്മസ് ശുശ്രൂഷ. തുടർന്ന് കുർബാന, സ്നേഹവിരുന്ന്. നാളെ വൈകിട്ട് 4 ന് വിളംബര ജാഥ, 5 .30 ന് മുടവൂർ സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ നിന്ന് ശ്രേഷ്ഠ കത്തോലിക്ക ആബൂൻമോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്കും മേഖലാ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോർ അന്തിമോസ്, മാത്യൂസ് മോർ അഫ്രേം, ഡോ. ഏലിയാസ് മോർ അത്താനാസ്യോസ്, ഏലിയാസ് മാർ യൂലിയോസ്, മാത്യൂസ് മോർ തീമോത്തിയോസ് എന്നീ മെത്രാപ്പോലീത്തമാർക്കും സ്വീകരണം നൽകും. വൈകിട്ട് 7 ന് മൂറോൻ അഭിഷേക കൂദാശ. തുടർന്ന് പ്രദക്ഷിണം, നേർച്ച വിളമ്പ്, കരിമരുന്ന് പ്രയോഗം. 26 ന് രാവിലെ 7 :30 ന് പ്രഭാത പ്രാർത്ഥന,10 ന് അവാർഡ് ദാനം തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്.