പറവൂർ: കേന്ദ്ര വൈദ്യുതി ഭേദഗതി ബിൽ 2022 പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി ജീവനക്കാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജനസഭ നടത്തി. ജില്ലാ പഞ്ചായത്ത് അംംഗം എ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഷൈസൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്. സുനിൽ, ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, സെക്രട്ടറി ടി.ആർ. ലാലൻ, എം.വി. ബിന്ദു, പി.കെ. രാജൻ, കെ.ബി. നിതിൻ, ആൽഡ്രിൻ കെ. ജോബോയ് എന്നിവർ സംസാരിച്ചു.