പറവൂർ: വടക്കുംപുറം ആശാൻ മൈതാനിക്ക് സമീപമുള്ള ചേന്ദമംഗലം സാംസ്കാരിക നിലയം ഇനി മുതൽ കേളപ്പനാശാൻ സ്മാരക സാംസ്കാരിക നിലയമെന്ന് പുനർനാമകരണം ചെയ്യാൻ ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് തിരുമാനിച്ചു.

പുനർനാമകരണ സമ്മേളനം 26ന് വൈകിട്ട് അഞ്ചിന് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ പുനർനാമകരണം നടത്തും. തുടർന്ന് കാഥികൻ സൂരജ് സത്യന്റെ ''സുന്ദരൻമാരും സുന്ദരികളും'' കഥാപ്രസംഗം നടക്കും.