മട്ടാഞ്ചേരി: കൊച്ചി നോർത്ത് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരന്റെ അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് പി എച്ച് നാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ എം റഹിം ,അജിത്ത് അമീർ ബാവ ,ഡി.സി.സി അംഗങ്ങളായ എം എ മുഹമ്മദാലി, എ എം അയുബ്, ഷൈനി മാത്യു, പ്രമോദ് ശ്രീധരൻ, കൗൺസിലർമാരായ ഷൈല തദ്ദേവുസ്, ബാസ്റ്റിൻ ബാബു, ബ്ളോക്ക് ഭാരവാഹികളായ പി എം എം സിദ്ധിഖ്, മുഹമ്മദ് ജെറിസ്, മുജീബ് റഹ്മാൻ, ഹസിം ഹംസ, അബ്ദുൾ ഖാദർ ജബ്ബാർ, ക്യാപ്റ്റൻ മോഹൻദാസ്, ഷമീർ വളവത്ത്, എ എസ് യേശുദാസ്, കെ ആർ രജീഷ് മണ്ഡലം പ്രസിഡന്റുമാരായ പി. എം അസ്ലം, എം ജി ആൻ്റണി, പി ഡി വിൻസന്റ് എന്നിവർ സംസാരിച്ചു.