ആലുവ: ആലുവയിൽ വിവിധ മേഖലകളിലുണ്ടായ വാഹനാപകടങ്ങളിൽ ഏഴ് പേർക്ക് പരിക്കേറ്റു. യു.സി കോളേജിനു സമീപം സ്‌കൂട്ടർ ഇടിച്ച് വെളിയത്തുനാട് വയലോടത്ത് കൃഷ്ണൻകുട്ടി (57), ആലങ്ങാട് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് ആലങ്ങാട് വള്ളൂരകത്തൂട്ട് ലിഷ (50), പട്ടേരിപ്പുറത്ത് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് തായിക്കാട്ടുകര കൂരൻ വീട്ടിൽ ബൈജു (49), യു.സി കോളേജിനു സമീപം സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വൈപ്പിൻ കണ്ടത്തിപ്പറമ്പിൽ ജോൺസൺ (43), സെൽമ (38), കമ്പനിപ്പടിയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് കമ്പനിപ്പടി ഗ്ലോബൽ വില്ലേജിൽ അരവിന്ദ് (27), പുളിഞ്ചോട്ടിനു സമീപം കാർ ഇടിച്ച് കെടാമംഗലം അറയ്ക്കൽ ശിവൻ (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.