mela

മൂവാറ്റുപുഴ: മൂവാറ്റുപുഴ മേള ഫൈൻ ആർട്സ് സൊസൈറ്റിയുടെ സുവർണ ജൂബിലിയാഘോഷം സംഘടിപ്പിച്ചു. അഭിനേത്രി പത്മപ്രിയയുടെ ഭരതനാട്യം കച്ചേരി അരങ്ങേറി. ഉടുപ്പി ശ്രീനാഥിന്റെ മികച്ച പിൻപാട്ട് മാത്രം പശ്ചാത്തലമാക്കി ചെയ്ത നൃത്തങ്ങൾ ഏറെ ഹൃദ്യവും ശ്രദ്ധേയവുമായിരുന്നു.

മേള പ്രസിഡന്റ് സുർജിത് എസ്തോസ് പത്മപ്രിയയെ പൊന്നാടയണിയിച്ച് ആദരിച്ചു. സെക്രട്ടറി മോഹൻദാസ് എസ്. നർത്തകിയെ സദസിന് പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് പി. എം. ഏലിയാസ്, ട്രഷറർ വി. എ. കുഞ്ഞുമൈതീൻ, ജോയിന്റ് സെക്രട്ടറി കെ. ബി. വിജയകുമാർ, വോയ്സ് ഒഫ് മേള ചീഫ് എഡിറ്റർ പി. എ. സമീർ, മേള ഭരണസമിതി അംഗങ്ങളായ അശോക് കുമാർ ബി., പ്രിജിത് ഒ. കുമാർ, മൃദുൽ ജോർജ്ജ്, അഡ്വ. കെ. എച്ച്. ഇബ്രാഹിം കരിം എന്നിവർ പങ്കെടുത്തു.