മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ബി.എസ്.എൻ.എൽ ഉപഭോക്തൃ സേവന കേന്ദ്രം മാറ്റി സ്ഥാപിച്ച് നിലവിലുള്ള കെട്ടിടം അടച്ചു പൂട്ടിയതിനെതിരെ സമരസഹായ സമിതി രൂപീകരണ യോഗം ശനി വൈകിട്ട് നാലിന് മൂവാറ്റുപുഴ എസ്തോസ് ഭവൻ ഓഡിറ്റോറിയത്തിൽ ചേരും. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി .ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഉപഭോക്തൃ സേവന കേന്ദ്രം നിർത്തലാക്കുവാനുള്ള നീക്കത്തിനെതിരെ ബി.എസ്.എൻ.എൽ ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും അനിശ്ചിത കാല സമരത്തിലാണ്. എല്ലാ ദിവസവും മൂവാറ്റുപുഴ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ സമരസമിതി പ്രതിഷേധ പ്രകടനം നടത്തും.