കൊച്ചി: പി.ടി. തോമസിന്റ ഒന്നാംചരമവാർഷികം കോൺഗ്രസ് തമ്മനം മണ്ഡലം കമ്മിറ്റി പ്രകൃതി സംരക്ഷണദിനമായി ആചരിച്ചു. തമ്മനത്ത് രണ്ടേക്കറിൽ കാടൊരുക്കി മൂവായിരത്തിലധികം ഔഷധസസ്യങ്ങളും മുന്നൂറിലധികം ഫലവൃക്ഷങ്ങളും ജന്മനക്ഷത്ര വൃക്ഷങ്ങളുംവെച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്ന പുരുഷോത്തമ കമ്മത്തിനെ ആദരിച്ചു. ചടങ്ങ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തമ്മനം മണ്ഡലം പ്രസിഡന്റ് സക്കീർ തമ്മനം അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ജോഷി പള്ളൻഅരി വിതരണം നടത്തി.

ഡി.സി.സി. സെക്രട്ടറി എൻ. ഗോപാലൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.കെ. മിനിമോൾ, പി.വി. അനിൽകുമാർ, സി.പി. അഷറഫ്, ജേക്കബ് വൈലാശേരി, ഒ.കെ.അബ്ദുൾ ലത്തീഫ്, ആനന്ദ് കമ്മത്ത് എന്നിവർ സംസാരിച്ചു.