മുവാറ്റുപുഴ: ബാലസംഘം ബാലദിന ആഘോഷത്തിന്റെയും ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന്റെയും ഭാഗമായി തൃക്കളത്തൂർ പള്ളിത്താഴത്ത് സ്ഥാപിച്ച പ്രചാരണ ബോർഡുകൾ വ്യാപകമായി നശിച്ചിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സി.പി.എം മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ പറഞ്ഞു. രാത്രിയുടെ മറവിൽ ബോർഡുകൾ നശിപ്പിച്ച് ബോധപൂർവം പ്രകോപനം സൃഷ്ട്രിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളത്. തൃക്കളത്തൂർ പള്ളിത്താഴം പ്രദേശത്ത് സി.പി.എം ശക്തിപ്പെടുന്നതിനെ തടയിടുന്നതിനുവേണ്ടി മനപൂർവം പ്രകോപനം ഉണ്ടാക്കുയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. തികച്ചും സമാധാന പരമായി രാഷ്ട്രീയ, സംഘടനാ പ്രവർത്തനം നടന്നു വരുന്ന പ്രദേശത്ത് ബാലസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബാലദിന ഘോഷയാത്രയും ഡോ.സുനിൽ .പി . ഇളയിടത്തിന്റെ പ്രഭാഷണവും കുട്ടികളുടെ കലാപരിപാടികളും അലങ്കോലപ്പെടുത്താൻ ലക്ഷ്യമിട്ട് ബോധപൂർവം സംഘർഷം സൃഷ്ട്രിക്കുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും കെ.പി. രാമചന്ദ്രൻ അഭ്യർത്ഥിച്ചു.