
പറവൂർ: ശബരിമല ധർമ്മശാസ്ത്രാ ആലങ്ങാട് യോഗത്തിന്റെ നേതൃത്വത്തിൽ ചെമ്പോല കളരിയിൽ സത്രാചാര്യൻ ഭാഗവത ചൂഡാമണി ഡോ. പള്ളിക്കൽ സുനിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നുവരുന്ന അയ്യപ്പ മഹാസത്രം നാളെ സമാപിക്കും. മൂന്നാം ദിനമായ ഇന്നലെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും വ്യവസായ മന്ത്രി പി. രാജീവും സത്രവേദിയിലെത്തി. ശ്രീകുമാർ ചെമ്പോല, പി.എസ്. ജയരാജ്, സജീവ് തത്തയിൽ, കെ.സി. സുരേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. സത്രസമിതി ചെയർമാൻ എസ്.എസ്. മേനോൻ, വെളിച്ചപ്പാട് വിനോദ്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനാഫ്, വൈസ് പ്രസിഡന്റ് ലതി പുരുഷൻ, കെ.ആർ. ബിജു, സുനി സജീവ്, എം.കെ. ബാബു, സുനിൽ തിരുവാല്ലൂർ, അത്രശേരി രാമൻ നമ്പാതിരിപ്പാട്, പത്മനാഭൻ പോറ്റി, ഉമേഷ് എന്നിവർ പങ്കെടുത്തു. ഹരിവരാസനത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സത്രവേദിയിൽ ഗായകൻ സന്നിധാനന്ദന്റെ നേതൃത്വത്തിൽ നിരവധി പേർ പങ്കെടുത്ത ഹരിവരാസനം മന്ത്രാലാപനം നടന്നു. ഇന്ന് (24-12) രാവിലെ അയ്യപ്പ സഹസ്രനാമാലാപനം, ശനീശ്വരപൂജ, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് ഭജന, പ്രഭാഷണം. കൊടുങ്ങല്ലൂർ ഇളയതമ്പുരാൻ കെ. ചന്ദ്രമോഹൻ രാജ സത്രവേദി സന്ദർശിക്കും. നാളെ രാവിലെ ഹരിനാമ കീർത്തനം, മഹാമൃത്യുഞ്ജയ ഹോമം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് അഞ്ചിന് സത്ര സമംഗള സഭ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എസ്.എസ്. മേനോൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, റിട്ട. ജസ്റ്റിസ് കെ. സുകുമാരൻ, പി.എസ്. ജയരാജ്, ഹരികൃഷ്ണൻ, ജഗജീശൻ, അഡ്വ. ശ്രീവത്സ കൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. ഏഴിന് മഹാകർപ്പൂരാഴിക്ക് സ്വാമി വ്യാസ ചൈതന്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രസാദ ഊട്ടോടെ സമാപിക്കും.