കൊച്ചി: കുമ്പളങ്ങി സൗത്ത് ശ്രീനാരായണ ധർമ്മ പ്രബോധിനി സഭ മണ്ഡലപൂജ സമർപ്പണം നാളെയും മറ്റന്നാളും നടക്കും. നാളെ രാവിലെ 6.15ന് പതാക ഉയർത്തൽ, രാത്രി എട്ടിന് നേർച്ചത്താലം എഴുന്നള്ളിപ്പ്. മറ്റന്നാൾ രാവിലെ അഞ്ചിന് ഗണപതിഹോമം, രാവിലെ ഏഴിന് മഹാമൃത്യുഞ്ജയ ഹോമം 9ന് പ്രാർത്ഥന, 10.30ന് പ്രഭാഷണം,12ന് മദ്ധ്യാഹ്ന പൂജ. തുടർന്ന് മണ്ഡല പൂജ സമർപ്പണം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 12.30 മുതൽ ഗാനമഞ്ജരി, വൈകിട്ട് ഏഴിന് ദീപാരാധന, വൈകിട്ട് 8 മുതൽ താലം.