പെരുമ്പാവൂർ: കുട്ടമ്പുഴ പഞ്ചായത്തിൽ 2023 -24 വർഷത്തെ വർക്കിംഗ് ഗ്രൂപ്പ് യോഗം പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് കോറമ്പേൽ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി. റോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഗോപി, പഞ്ചായത്ത് അംഗങ്ങളായ എൽദോസ് ബേബി, ജോഷി പൊട്ടക്കൽ, സനൂപ് കെ.എസ്., രേഖ രാജു, ഡൈസി ജോയി, ആലീസ് സിബി, മേരി കുരിയക്കോസ്, ശ്രീജ ബിജു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിൻസി എന്നിവർ സംസാരിച്ചു. കേന്ദ്ര-സംസ്ഥാന വിഹിതമായ 15 കോടി രൂപയുടെ പദ്ധതിയാണ് വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ രൂപീകരിച്ചത്.