വൈപ്പിൻ: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ചരമ വാർഷികം വൈപ്പിൻ കെ.കരുണാകരൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ഞാറക്കലിൽ ആചരിച്ചു. ഗാന്ധി ദർശൻ സമിതി പ്രസിഡന്റ് ടി.എം.സുകുമാരപിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. കെ.കരുണാകരൻ സ്മാരക സമിതി പ്രസിഡന്റ് കെ.വി.രഞ്ചൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.എം. മധു, പി.വി.എസ്. ദാസൻ, ഏബ്രഹാം കളപ്പുരക്കൽ, ബിജു കാവുങ്കൽ, കെ.ബി.മോഹനൻ, കെ.എ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.