x
ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് ആഘോഷം

തൃപ്പൂണിത്തുറ: ന്യൂനപക്ഷമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. ഫാദർ സി.ടി. രാജ്, തൃപ്പൂണിത്തുറ ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം ജുനൈദ് ബാഖവി, തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം ഓതിക്കൻ സി.ടി.ആർ. കൃഷ്ണകുമാർ എന്നിവർ ചേർന്ന് ക്രിസ്മസ് കേക്ക് മുറിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്‌. സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷമോർച്ച തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് എ.സി. അലക്സ് അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.എസ്. ഷൈജു, തൃപ്പൂണിത്തുറ മണ്ഡലം അദ്ധ്യക്ഷൻ നവീൻ ശിവൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.വി. സാബു, സംസ്ഥാന കൗൺസിൽ അംഗം യു. മധുസൂദനൻ, തൃപ്പൂണിത്തുറ നഗരസഭ പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ, തൃപ്പൂണിത്തുറ മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിതാ ബിനു, കെ.ടി. ബൈജു, ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി റാണി പീറ്റർ, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രഭാരി നിശാ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.