തൃക്കാക്കര: ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികളെയും ചേർത്തുപിടിച്ച് തൊഴിൽ വകുപ്പ്. കാക്കനാട് ഇൻഫോ പാർക്കിന് സമീപം നിർമ്മാണം നടക്കുന്ന പ്രസ്റ്റീജിന്റെ സൈറ്റിലെ തൊഴിലാളികളെ പങ്കെടുപ്പിച്ചാണ് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ക്രിസ്മസ്,​ പുതുവത്സര ആഘോഷങ്ങൾ നടന്നത്.
ജില്ലാ ലേബർ ഓഫീസർ പി.ജി.വിനോദ് കുമാറും ബിഹാർ സ്വദേശി അമിതും ചേർന്ന് കേക്ക് മുറിച്ചു. എഴുപതിലധികം അന്യ സംസ്ഥാന തൊഴിലാളികൾ പങ്കെടുത്തു. ബംഗാൾ, ബിഹാർ സ്വദേശികളാണ് ഭൂരിഭാഗവും. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരായ ജി. കൃഷ്ണപ്രസാദ്, പി. രാഹുൽ, പി.എ.രാജീവ് തുടങ്ങിയവർ സംബന്ധിച്ചു.