കളമശേരി: ഗവ.മെഡിക്കൽ കോളേജിൽ തകരാറിലായ ലിഫ്റ്റ് നന്നാക്കാത്തതിനെ തുടർന്ന് പൊള്ളലേറ്റ രോഗിയെ മുകളിലേക്ക് ചുമന്നുകൊണ്ടുപോകേണ്ടിവന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധമാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ജിൻഷാദ് ജിന്നാസ്, ലിന്റോ പി. ആന്റോ, എം.എ. വഹാബ്, അഷ്കർ പനയപ്പിള്ളി, ഷംസു തലക്കോട്ടിൽ, അൻസാർ തോരോത്ത്, അൻവർ കരിം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം. നജീബ്, ടി.എ.അബ്ദുൽ സലാം തുടങ്ങിയവർ നേതൃത്വം നൽകി.
ബി.ജെ.പി പ്രതിഷേധം മണ്ഡലം പ്രസിഡന്റ് പ്രമോദ് തൃക്കാക്കര ഉദ്ഘാടനം ചെയ്തു. ബി.ജെ.പി, യുവമോർച്ച നേതാക്കളായ സിയോൺ കെ.സിദ്ധൻ, പ്രദീപ്, ബിബിൻ രാജ്, സന്തോഷ്, വിനോദ്കുമാർ, സന്ദീപ്, രതീഷ് കങ്ങരപ്പടി തുടങ്ങിയവർ നേതൃത്വം നൽകി.