
മൂവാറ്റുപുഴ: കൂർക്കക്കൃഷിയിൽ വിജയഗാഥ രചിച്ച് പ്രഭാകരൻ. വീട്ട് പറമ്പിലെ അര ഏക്കറിലാണ് മുളവൂർ തച്ചോടത്തുംപടി കുമ്പകപ്പിള്ളി പ്രഭാകരൻ കൂർക്ക കൃഷിയിറക്കിയിട്ടുള്ളത്. അന്യം നിന്ന് പോകുന്ന മുളവൂർ കൂർക്കയാണ് കപ്പ, ചേന എന്നിവയ്ക്കൊപ്പം കൃഷി ചെയ്യുന്നത്.
സ്വന്തമായി വിത്ത് പാകി മുളപ്പിച്ച കൂർക്കത്തല കൃഷിക്കായി ഉപയോഗിച്ചു. ജൈവ രീതിയിലാണ് കൂർക്കയുടെ പരിപാലനം.
ഇക്കുറി കൃഷിക്ക് നല്ല വിളവാണ് ലഭിച്ചതെന്ന് പ്രഭാകരൻ പറയുന്നു. പറിച്ചെടുക്കുന്ന കൂർക്ക ആളുകൾ വീട്ടിലെത്തി വാങ്ങുന്നുണ്ടെങ്കിലും സമീപ പ്രദേശങ്ങളിലെ കടകളിലെല്ലാം കൂർക്ക വില്പനക്കായി എത്തിച്ചിട്ടുണ്ട്. ഒരുകാലത്ത് മുളവൂർ മേഖലയിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന കൂർക്ക കപ്പക്കൃഷിയുടെ കടന്ന് വരവോടെ അപ്രത്യക്ഷമാവുകയായിരുന്നു.