പെരുമ്പാവൂർ: തിക്കുംതിരക്കും സൃഷ്ടിച്ച് മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. തിരുച്ചി സമയൽപുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽവച്ച് വൃദ്ധയുടെ രണ്ടു പവന്റെ മാലയും ബസ് യാത്രിക്കാരിയായ മധ്യവയസ്‌കയുടെ നാലരപ്പവന്റെ മാലയുമാണ് ഇവർ മോഷ്ടിച്ചത്. ആശുപത്രിയിലെത്തിയ മോഷണ സംഘത്തിലൊരാൾ കുഴഞ്ഞുവീഴുന്നതായി അഭിനയിച്ചപ്പോൾ ആളുകൾ ഓടിക്കൂടിയിരുന്നു. ഈ സമയത്താണ് മാല പൊട്ടിച്ച് കടന്നത്. ബസിലും തിരക്കുണ്ടാക്കിയാണ് മാല മോഷ്ടിച്ചത്. ഇവരിൽ ശാന്തി കഴിഞ്ഞ മാസമാണ് ജയിലിൽ നിന്നിറങ്ങിയത്.

ഇൻസ്പെക്ടർ ആർ.രഞ്ജിത്, എസ്.ഐമാരായ റിൻസ് എം.തോമസ്, ജോസി എം.ജോൺസൻ, സി.ജെ. ലില്ലി, എ.എസ്.ഐ അനിൽ പി.വർഗീസ്, എസ്.സി.പിഒമാരായ പി.എ.അബ്ദുൾ മനാഫ്, കെ.എസ്.സുധീഷ്, കെ.പി.അമ്മിണി, മൃദുല കുമാരി, ചിഞ്ചു കെ.മത്തായി തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.