കൊച്ചി: വീട്ടമ്മയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ അടൂർ സ്വദേശിയായ യൂട്യൂബ് ചാനൽ എം.ഡിക്കെതിരെ കേസ്. ഇയാളെ കോടതി ജാമ്യത്തിൽ വിട്ടു. എറണാകുളം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. കാറിലുംവീട്ടിലും വില്ലയിലുമെത്തിച്ച് പല തവണ പീഡിപ്പിച്ചതായി പരാതിയിൽപ്പറയുന്നു. യൂട്യൂബ് ചാനലിൽ ടോക്ക്‌ഷോ നടത്താൻ പോയപ്പോഴാണ് യുവതി പ്രതിയെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ യുവതിയെ മർദ്ദിച്ചതായും പരാതിയിലുണ്ട്. കാറിനുള്ളിൽ വച്ച് തമ്മനം മുതൽ കലൂർ വരെയാണ് മർദ്ദിച്ചത്. തുടർന്ന് കാറിൽ വച്ചും യുവതിയെ പീഡിപ്പിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മ ഇൻഫോപാർക്ക് പൊലീസിനും പരാതി നൽകിയിട്ടുണ്ട്.