കളമശേരി: കുസാറ്റ് കാമ്പസിൽ നടക്കുന്ന കുടുംബശ്രീ ഡി.ഡി.യു.ജി.കെ ജില്ലാതല തൊഴിൽ മേളയുടെ പരസ്യ ബോർഡുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയ നടപടിക്കെതിരെയും പ്രധാനമന്ത്രിക്ക് അഭിനന്ദനമർപ്പിച്ചുള്ള ബോർഡ് നശിപ്പിച്ചതിലും പ്രതിഷേധിച്ച് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് തൃക്കാക്കരയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ. എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ചന്ദ്രിക രാജൻ, പി.സജീവ്, കെ.ആർ. രാമചന്ദ്രൻ, പി.പി. സുന്ദരൻ, പി.വി. വിനോദ്, വി.വി. പ്രകാശൻ, പി.എം. ഉദയകുമാർ, പി.ടി. ഷാജി, ബേബി സരോജം, സന്ദീപ്, ഷൈബു ബിജിൻ, കെ.ജി.രതീഷ് കുമാർ, ബിബിൻരാജ്, നവൽ കുമാർ, സുരേഷ് തലക്കോട്ടിൽ, ശ്യാം മേനോൻ തുടങ്ങിയവർ നേതൃത്വം നൽകി.