കൊച്ചി: രണ്ടര കിലോ ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കൊല്ലം നെട്ടയം ശ്രീവിശ്വം വീട്ടിൽ ശ്രീപാർവണൻ (22), കോട്ടയം വെളിയന്നൂർ കൊച്ചുവീട്ടിൽ ശ്രീശോഭ് (20) എന്നിവരാണ് മരട് പൊലീസിന്റെ പിടിയിലായത്. എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ കുടുങ്ങിയത്. മരട് എസ്.എച്ച്.ഒ സനലിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.