sujil
ഏലൂർ ബഡ്സ് സ്കൂളിൽ നടന്ന ക്രിസ്മസ് പുതുവത്സരാഘോഷം നഗരസഭ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്യുന്നു

ഏലൂർ: ഏലൂർ നഗരസഭയിലെ ബഡ്സ് സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥികളുടെ ക്രിസ്മസ്,​ പുതുവത്സര ആഘോഷം ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.എം. ഷെനിൻ, അംബികാ ചന്ദ്രൻ, പി.എ.ഷെറീഫ്, ദിവ്യാനോബി, പി.ബി. രാജേഷ്‌ കൗൺസിലർമാരായ പി.എം. അയൂബ്, എസ്.ഷാജി, മഞ്ജു എം. മേനോൻ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.