shiju
ഷിജു

കൊച്ചി: മുക്കുപണ്ടം പണയംവച്ച് പണംതട്ടാൻ ശ്രമിച്ച യുവാവിനെ അറസ്റ്റുചെയ്തു. ആലുവ മുപ്പത്തടം മുതുകാടുപറമ്പ് വീട്ടിൽ ഷിജുവാണ് (41) കുടുങ്ങിയത്. കച്ചേരിപ്പടിയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലാണ് ഇയാൾ മുക്കുപണ്ടവുമായി എത്തിയത്. പരിശോധനയിൽ ആഭരണം മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ ജീവനക്കാർ ഇക്കാര്യം ചോദിച്ചതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴ്‌പ്പെടുത്തുകയായിരുന്നു. എറണാകുളം നോർത്ത് എസ്.എച്ച്.ഒ ബ്രിജികുമാറിന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു.