boban-
ആസിഫ്

ആലുവ: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ബിരുദ വിദ്യാർത്ഥി മരിച്ചു. ഒപ്പം യാത്ര ചെയ്ത സഹപാഠിക്ക് ഗുരുതര പരിക്കേറ്റു. എടത്തല അൽഅമീൻ കോളജ് ഒന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥി ചെങ്ങമനാട് പറമ്പയം തണ്ടാംപറമ്പിൽ സലീമിന്റെ മകൻ കെ.എ. ആസിഫ് മുഹമ്മദാണ് (21) മരിച്ചത്. മൂന്നാം വർഷ ബി.എ. ഇംഗ്ലീഷ് വിദ്യാർത്ഥി അമ്പലമേട് സ്വദേശി അഭിരാമിനാണ് (22) പരിക്കേറ്റത്. എടത്തല എസ്.ഒ.എസ് ഭാഗത്ത് ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം. പരിക്കേറ്റ അഭിരാമിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ഇ.ബി തോട്ടക്കാട്ടുകര സെക്ഷനിൽ ഓവർസിയറാണ് ആസിഫിന്റെ പിതാവ് സലാം. മാതാവ്: റഹ്മത്ത്. സഹോദരി: അൻസിയ. കബറടക്കം ഇന്ന് രാവിലെ 11ന് പറമ്പയം ജുമാ മസ്ജിദ് കബർസ്ഥാനിൽ.