തൃക്കാക്കര: കാക്കനാട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിൽ കുഴിക്കാട്ട് ക്ഷേത്രത്തിന് സമീപത്തെ അപ്പാർട്ട്മെന്റിൽ നിന്ന് ആറുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയുമായി തൃശൂർ ചിറങ്ങേഴത്ത് തച്ചങ്കുളം വീട്ടിൽ ടി.എസ്. വിനുവാണ്(37) പിടിയിലായത്. ഇന്നലെ രാത്രി ഒൻപതുമണിയോടെയായിരുന്നു 30 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ ഡാൻസാഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കുഴിക്കാട്ട് അമ്പലത്തിനടുത്തുള്ള അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് രണ്ടു മാസമായി ചില്ലറ വില്പനക്കാർക്ക് എം.ഡി.എം.എ എത്തിച്ചുനൽകി വരികയായിരുന്നു. അപ്പാർട്ട്മെന്റിൽ തന്നെ പ്രവർത്തിക്കുന്ന തിരുമ്മൽ കേന്ദ്രത്തിൽ വരുന്നവർക്കും ഇയാൾ എം.ഡി.എം.എ നൽകിയിരുന്നു.