b
കേക്ക് കൈമാറി സെന്റ് ജോർജ് ഹൈസ്കൂൾ മാനേജർ സി കെ റെജി

ചോറ്റാനിക്കര: ആരക്കുന്നം തേജോമയ ആഫ്റ്റർ കെയർ ഹോമിൽ സെന്റ് ജോർജസ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കെയർ ഹോമിലെ കുട്ടികൾക്ക് കേക്ക് സമ്മാനിച്ചു. സ്കൂൾ മാനേജർ സി.കെ.റെജി തേജോമയ ആഫ്റ്റർ കെയർ ഹോമിലെ ടീച്ചർ പി.ഡി. ശ്രീജയ്ക്ക് കേക്കുകൾ കൈമാറി. ചടങ്ങിൽ ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്,​ അദ്ധ്യാപകരായ ജീന ജേക്കബ്, എം.ജിനു ജോർജ് , പി.ബി.മോൻസി, സ്കൂൾ ബോർഡ്‌ അംഗം ബോബി പോൾ,​ സ്കൂൾ ലീഡർ പരസ് ബിസ്റ്റ്,​ ഡെപ്യൂട്ടി ലീഡർ അമില ലാലൻ, സി.എസ്.പൂജ , ഹർഷൻ ഹരിദാസ്,​ പി.ടി.എ പ്രസിഡന്റ് ബീന പി.നായർ എന്നിവർ സംബന്ധിച്ചു.