ചോറ്റാനിക്കര: ഫോർട്ടുകൊച്ചി ആശ്വാസ് ഭവൻ, തലക്കോട് ബോയ്‌സ് ഹോം, സെന്റ് തെരേസാസ് മേഴ്‌സി ഹോം എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് സമ്മാനങ്ങൾ കൈമാറി ക്രിസ്മസ് ആഘോഷത്തിന് തുടക്കമിട്ട് ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ വിദ്യാർഥികൾ.
സ്‌കൂളിലെ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ നാടകം, കിൻഡർ ഗാർട്ടൻ കുട്ടികളുടെ കേക്ക് മിക്‌സിംഗ്, കേക്ക് വിതരണം തുടങ്ങി വിവിധ പരിപാടികൾ നടന്നു. വിദ്യാർത്ഥികൾക്കായി ഇന്റർ ഹൗസ് നൃത്ത മത്സരവും സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾ ക്ലാസ് മുറികൾ അലങ്കരിക്കുകയും പുൽക്കൂട് ഒരുക്കുകയും ചെയ്തു.