പെരുമ്പാവൂർ: കോൺഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരൻ, മുൻ എം.എൽ.എ പി. ടി. തോമസ്, ഡി.സി.സി വൈസ് പ്രസിഡന്റായിരുന്ന ദാനിയൽ വർഗീസ് എന്നിവരുടെ ചരമ വാർഷികത്തോടുബന്ധിച്ച് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ
എം.പി. ജോർജ്, കെ.വൈ. യാക്കോബ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം.കെ. ഗോപകുമാർ, എം.എം. സുലൈമാൻ, പഞ്ചായത്ത് അംഗങ്ങളായ ശിഹാബ് പള്ളിക്കൽ, പി.പി. എൽദോസ്, സി.പി. പൗലോസ്, ജയൻ വെങ്ങോല എന്നിവർ സംസാരിച്ചു.