m-s-saji-kumar

പെരുമ്പാവൂർ: തിരുവനന്തപുരത്ത് നടന്ന മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണവും 300 മീറ്റർ ഹർഡിൽസ്, 400 മീറ്റർ റെയ്‌സ് എന്നിവയിൽ വെള്ളിയും നേടി എം.എസ്. സജീവ് കുമാർ. 2023 ഫെബ്രുവരി 14 മുതൽ 19 വരെ കൊൽക്കത്ത സായി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ് മീറ്റിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടി. എസ്.എൻ.ഡി.പി യോഗം പെരുമ്പാവൂർ ടൗൺ ശാഖാ കമ്മിറ്റി അംഗമാണ് എം.എസ്.സജീവ് കുമാർ.