x
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാന്ദനിൽ നിന്ന് ഡോ. ജയപ്രകാശ് ശർമ്മ അവാർഡ് ഏറ്റുവാങ്ങുന്നു

തൃപ്പൂണിത്തുറ: കേരള ബാലസാഹിത്യ അക്കാഡമിയുടെ വൈജ്ഞാനിക സാഹിത്യ പുരസ്കാരം ഡോ. ജയപ്രകാശ് ശർമ്മയ്ക്ക്. തൃശൂരിലെ കേരള സാഹിത്യ അക്കാഡമി ഹാളിൽ നടന്ന ചടങ്ങി അക്കാഡമി പ്രസിഡന്റ് കവി സച്ചിദാനന്ദനിൽ നിന്ന് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.

ഡോ. ജയപ്രകാശ് ശർമ്മ രചിച്ച് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഭാരതീയ സംഗീതധാര എന്ന കുട്ടികൾക്കുള്ള പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻമാരായ സി. രാവുണ്ണി, ഡോ. കെ. ശ്രീകുമാർ, സിപ്പി പള്ളിപ്പുറം, പ്രൊഫ. എസ്. ശിവദാസ്, ജോസ് ഗോതുരുത്ത്, ഉണ്ണി അമ്മയമ്പലം, തസ്മിൻ ശിഹാബ്, പ്രശാന്ത് വിസ്മയ എന്നിവർ സംബന്ധിച്ചു.