പറവൂർ: തീർത്ഥാടന കേന്ദ്രമായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാളിന് നാളെ കൊടിയേറും. ഇടവകയിലെ കുടുംബ യൂണിറ്റുകൾ രണ്ട് തിരു സ്വരൂപങ്ങൾ പള്ളിയിലെത്തിക്കും. തുടർന്ന് കൊല്ലം രൂപതാ ബിഷപ്പ് എമരിത്തൂസ് ഡോ. സ്റ്റാൻലി റോമന്റെ കാർമ്മികത്വത്തിൽ കൊടികയറ്റും. തുടർന്ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ ഫാ. ലിജോ ഓടത്തക്കൽ വചനസന്ദേശം നൽകും. ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന തിരുന്നാൾ ജനുവരി മൂന്നിന് സമാപിക്കും.
തിരുന്നാൾ ദിനങ്ങളിൽ നടക്കുന്ന ദിവ്യബലികളിൽ വൈദികന്മാരായ ജോസഫ് ലിക്സൺ അസ്‌വാസ്, മോൺ ആന്റണി കുരിശിങ്കൽ, ടിജോ തോമസ്, ജോസഫ് പള്ളിപ്പറമ്പിൽ, സാബു നെടുനിലത്ത്, സെബാസ്റ്റ്യൻ കറുകപ്പിള്ളി, അതിരൂപത ചാൻസലർ എബിജിൻ അറയ്ക്കൽ എന്നിവർ കാർമ്മികത്വം വഹിക്കും. 30ന് രാവിലെ ഒമ്പതരയ്ക്ക് ദിവ്യബലി കണ്ണൂർ രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കാർമ്മികത്വം നൽകും. തുടർന്ന് ആശീർവദിക്കുന്ന നേർച്ചസദ്യ രാത്രി എട്ട് വരെ തുടരും. ജനുവരി ഒന്ന് രാത്രി എട്ടിന് വളുവനാട് ബ്രഹ്മയുടെ രണ്ട് നക്ഷത്രങ്ങൾ നാടകം. മൂന്നിന് വൈകിട്ട് അഞ്ചിന് വരാപ്പുഴ മെത്രാപ്പോലിത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി. തുടർന്ന് രോഗികൾക്ക് ധനസഹായ വിതരണം, പ്രദക്ഷിണം, ദീപക്കാഴ്ച്, രാത്രി എട്ടിന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള.