കിഴക്കമ്പലം: കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ അംബേദ്കർ ഗ്രാമപദ്ധതി പ്രകാരം കുന്നത്തുനാട് പഞ്ചായത്തിലെ പുത്തേത്തുമുഗൾ പട്ടികജാതി കോളനിയിലെ ഒരു കോടിയുടെ നവീകരണം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ മുഖ്യാതിഥിയായി. പട്ടികജാതി വികസന ഓഫിസർ എസ്. സോഫിയമോൾ, സി.പി.എം ലോക്കൽ സെക്രട്ടറി എൻ.വി. വാസു, ഏരിയ കമ്മിറ്റി അംഗം എൻ.എം. അബ്ദുൾ കരീം, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, കിഷിത ജോർജ്, റെജി ഇല്ലിക്കപ്പറമ്പിൽ, വർഗീസ് പങ്കോടൻ, പഞ്ചായത്ത് അംഗം എൻ. ഒ. ബാബു, അമ്പലമേട് എസ്.ഐ പി.പി. റെജി,ടി.പി. ഷാജഹാൻ, പി. പി. രാജൻ, ഇ.എം. അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു. കോളനിയിലെ 19 വീടുകളാണ് നവീകരിക്കുന്നത്. സോളാർ ലൈറ്റ്, റോഡ്, കുടിവെള്ളം, സുരക്ഷാഭിത്തികൾ എന്നിവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. മൂന്നു മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കും.