കൊച്ചി: പള്ളുരുത്തി എസ്.ഡി.പി.വൈ ജി.വി.എച്ച്.എസിലെ 2004 ബാച്ച് വിദ്യാർത്ഥിനികളുടെ സംഗമം 'പച്ചേം വെള്ളേം' 27ന് രാവിലെ 9.30ന് പള്ളുരുത്തി സി.കെ ഹാളിൽ നടക്കും. അദ്ധ്യാപകരായ എസ്.ആർ. ശ്രീദേവി, എസ്.വി. വിജയശ്രീ, പി. ഷീലാമ്മ, ടി.പി. അജിത, കെ. തങ്കമ്മ, പി.പി. ശ്രീദേവി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.