kodanadu-chettinada-devi

പെരുമ്പാവൂർ : കോടനാട് ചെട്ടിനട ദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഉത്സവ് 2022 എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ ഉദ്ഘാടനം ചെയ്തു. കോടനാട് ശാഖാ പ്രസിഡന്റ് ടി.എൻ.രാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബീഷ് പനിച്ചിക്കൽ, സെക്രട്ടറി സാംബശിവൻ കെ.എൻ., യൂണിയൻ കമ്മിറ്റി അംഗം ടി.എസ്.സിനോജ്, ഉത്സവ കമ്മിറ്റി കൺവീനർ സാജു എൻ.പി., ജോയന്റ് കൺവീനർമാരായ സുഭാഷ് റ്റി.ഡി, പ്രവീൺകുമാർ കെ.വി, കമ്മിറ്റി അംഗങ്ങളായ ടി.എസ്. സുനിൽ, എം.എസ്. സുദർശനൻ, ജില്ലാ പഞ്ചായത്ത് അംഗം അനു അബീഷ്, കൂവപ്പടി പഞ്ചായത്ത് അംഗം സാംസൺ ജേക്കബ്, ടി.എൻ.സദാശിവൻ എന്നിവർ സംസാരിച്ചു.