x-mass

ആലുവ: നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായത്തിന് ക്രിസ്മസ് കരോളുമായി ചൂർണിക്കരയിലെ കുടുംബശ്രീ അംഗങ്ങൾ. അഞ്ചാം വാർഡിൽ തായിക്കാട്ടുകര എസ്.എൻ. പുരം പൂർണശ്രീയിലെ 15 സ്ത്രീകളാണ് കരോളുമായി രംഗത്തിറങ്ങിയത്. വാർഡ് അംഗം ലൈല അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം റാഹില ഫിറോസ്, ഹസീന സലീം എന്നിവർ സംസാരിച്ചു.

വെള്ളിയാഴ്ച് വൈകിട്ടാണ് കരോൾ തുടങ്ങിയത്. ഇന്നും നാളെയും കൂടി കരോൾ തുടരും. പിരിഞ്ഞുകിട്ടുന്ന പണം മുഴുവൻ നിർദ്ധന രോഗികൾക്കായി വീതിച്ച് നൽകുമെന്ന് പ്രസിഡന്റ് ലിനോ ഡൂഡ്സൺ, സെക്രട്ടറി സൂര്യ സുരേന്ദ്രൻ എന്നിവർ അറിയിച്ചു. മായ ഷിബു, ജിഷ ബാബു, സിന്ധു ബാബു, രാഗി ദിനേശ്, ബിന്ദു രഘു, സുഭല ദിലീപ് എന്നിവർ നേതൃത്വം നൽകി.